വിജയൻ്റെ ചെറ്റത്തരം മലയോര കർഷകരോട്. എല്ലാം മാഫിയയ്ക്ക് വേണ്ടി.

വിജയൻ്റെ ചെറ്റത്തരം മലയോര കർഷകരോട്. എല്ലാം മാഫിയയ്ക്ക് വേണ്ടി.
Apr 5, 2026 09:57 AM | By PointViews Editor

 കോർ സോണിൽ സുരക്ഷിതരായി, ബഫർ സോണിൽ അടിമകളായി, ഔട്ടർ സോണിൻ്റെ ഔദാര്യം അനുഭവിച്ച് മതി ഇനി മലയോരത്തെ 60 ൽ അധികം മണ്ഡലങ്ങളിലെ കർഷകരുടേയും ജനങ്ങളുടേയും ജീവിതമെന്ന് പ്രഖ്യാപിച്ച് പിണറായി വിജയൻ്റെ പ്രകടനപത്രികയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വായിച്ചു പോലും നോക്കാതെ മലയോരത്തെ പൊട്ടൻ സഖാക്കൾ അതും ചുമന്ന് നടപ്പാണ്.

മലയോര കർഷകരെ ചതിച്ച് പിണറായി വിജയൻ്റെ ബഫർ സോൺ കെണിയൊരുക്കിയിട്ടും അവരത് അറിഞ്ഞിട്ടില്ല. പാർട്ടി കീഴ്വഴക്കം അങ്ങനാണ്. തലപ്പത്തിരിക്കുന്ന മാഫിയ തലവൻ പറയും. കീഴെയുള്ള സഖാക്കാൾ എന്ന് വിളിക്കപ്പെടുന്ന വിവരദോഷികൾഹൊയ് ഹൊയ് എന്ന് പറഞ്ഞു ചുമന്നോളുക. നീട്ടി രണ്ട് ഇങ്കുലാബും വിളിച്ച്, രണ്ട് തെറി കോൺഗ്രസ്സിനെയും വിളിച്ച് ബിജെപിക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു അവസാനിക്കുന്നതാണ് ഓരോ സിപിഎം സഖാവിൻ്റേയും ജീവിതം. കർഷകൻ്റെ തലയിലും കഴുത്തിലും കിങ്ങാമ ണി യിലും വരെ വിജയൻ ബഫർ സോൺ ചാർത്തിയത് ഒന്നും മൂടുതാങ്ങികളായ കർഷക സംഘവും കെഎസ്കെടിയുവും അറിഞ്ഞിട്ടില്ല എന്നല്ല പാവങ്ങൾ മൗനത്തിലാണ്. സ്വന്തം കാലിനടിയിലെ മണ്ണിൽ ചെന്നായകൾ വിലസുന്ന കാലം മലയോര ജനതയ്ക്ക് വാഗ്ദാനം ചെയ്ത് വിജയനി നിറക്കിയ പ്രകടനപത്രിക പുറത്തിറങ്ങിയിട്ടും ഗതി കെട്ട മലയോര സഖാക്കൾ ന്യായീകരിച്ച് നാറുകയാണ്. അത്രക്ക് ചെറ്റത്തരമാണ് വിജയൻ മലയോര കർഷകരോട് കാണിച്ച് വച്ചിട്ടുള്ളത് എന്ന് പറയാൻ അവർക്ക് സാധിക്കുന്നില്ല. കർഷകന് മൂന്നു തരം ബഫർ സോൺ പാരകൾ സൃഷ്ടിക്കുന്ന പരനാറി വിജയൻ്റെ ഭരണം ഇനി വരണോ എന്ന് കേരളത്തിലെ 40 ശതമാനത്തോളം മലയോര കർഷകജനത തീരുമാനിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണ്. മലയോര മേഖലയിലുള്ള 60 ൽ അധികം മണ്ഡലങ്ങളിലെ കേരള ജനതയുടെ അതിജീവനത്തെ കുത്തി വീഴ്ത്തുന്ന പിണറായി വിജയൻ എന്ന കുലംകുത്തിക്ക്

നശിപ്പിക്കാനുള്ളതാണോ കേരളമെന്ന് ചോദിക്കേണ്ട സഖാക്കൾ ഉണ്ട വിഴുങ്ങിയ അവസ്ഥയിൽ പ്രചാരണത്തിലാണ്. കോർ സോൺ, ബഫർ സോൺ, ഔട്ടർ സോൺ എന്നൊക്കെ പേരിട്ട് കർഷകൻ്റ അതിജീവന സ്വാതന്ത്യത്തിന്നു മേൽ കുതിര കയറുകയാണ് നികൃഷ്ടജീവിയായ പിണറായി വിജയനും അയാളുടെ പാർട്ടിയും. പ്രകടനപത്രിക ഇറങ്ങി ദിവസങ്ങളും മണിക്കൂറുകളും കഴിഞ്ഞിട്ടും പ്രതികരിക്കാൻ സിപിഎമ്മിനും പിണറായി വിജയനും മൂടുതാങ്ങി നടക്കുന്ന കർഷക സംഘമോ കർഷക തൊഴിലാളി യൂണിയനോ തയാറായിട്ടില്ല.

വിജയൻ്റെ പാർട്ടി ഓഫ് കേരള പുറത്തിറക്കിയ പ്രകടനപത്രികയുടെ 41-ാം പേജിൽ സമ്പൂർണ വന സംരക്ഷണം എന്ന സബ്ടൈറ്റിൽ നൽകിയ വാഗ്ദാനത്തിൽ പറയുന്നത് ഇപ്രകാരമാണ് - "വനങ്ങൾക്ക് സമ്പൂർണ്ണസംരക്ഷണം:

അവശേഷി ക്കുന്ന വനങ്ങൾ പൂർണ്ണമായി സംരക്ഷിക്കും. ആവാസവ്യവസ്ഥ പരിപാലനരീതി (Eco System Conservation) സ്വീകരിക്കും. എല്ലാ സംരക്ഷിത വന മേഖലകളിലും കോർ സോണിനു ചുറ്റും ഒരു ബഫർ സോണുണ്ടാകുകയും അവിടെ നിയന്ത്രണ ങ്ങൾ കർശനമാക്കുകയും ചെയ്യും. ഇക്കോ ടൂറി സം പ്രവർത്തനങ്ങളും മറ്റും കർശന നിയന്ത്രണ ത്തോടെ മൂന്നാമത്തെ സോണായ ഔട്ടർ സോണിലേ അനുവദിക്കൂ. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ "മിഷൻ ഇക്കോ-റെസ്റ്റൊറേഷൻ" നടപ്പിലാക്കും. വനത്തിനു പുറത്ത് തരിശുഭൂമി യിലും പുറംപോക്കിലും വൃക്ഷകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്കീമു കൾക്കു രൂപം നൽകും."

കൃഷിയിടങ്ങളിലേക്കും കർഷക ജീവിതങ്ങളിലേക്കും കടന്നു കയറുമെന്ന വിജയൻ്റെ ചെറ്റത്തര പ്രഖ്യാപനവുമാണ് ഈ പ്രകടനപത്രിക.

കഴിഞ്ഞ 14 വർഷമായി കേരളത്തിലെ മലയോ രജനത വന്യമൃഗശല്യം കൊണ്ടും ബഫർ സോൺ ഭീഷണി കൊണ്ടും ഗതികെട്ട് കൃഷിയിടങ്ങളും വീടുകളും ഉപേക്ഷിച്ച് കൂലിപ്പണിക്കായി നാടു വിടുകയോ വാടക വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്ത് നട്ടം തിരിയുന്നതിന് ഇടയിലാണ് പിണറായി വിജയൻ്റെ പാർട്ടിയുടെ പ്രകടനപത്രിക പുറത്തു വരുന്നത്. ഒരു ഭരണാധികാരിയെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടാണ് വിജയൻ ഈ പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. അതിൽ ബഫർ സോൺ നടപ്പിലാക്കും എന്ന് പറയണമെങ്കിൽ കേരളം ഭരിക്കുന്ന ഭരണാധികാരി എത്ര പരനാറി ആയിരിക്കുമെന്ന് '

ചിന്തിക്കാവുന്നതേയുള്ളൂ.

വിജയൻ്റെ ദ്രോഹം ചെറുതൊന്നുമല്ല, ബഫർ സോണും കടന്ന് കർഷകൻ്റെ കൈവശമുള്ള ഏക വിള തോട്ടങ്ങളേയും ബഫർ സോണിലാക്കിക്കഴിഞ്ഞു. തീർന്നില്ല അടുത്തതായിഈ തോട്ടങ്ങളെ സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ മിഷൻ റസ്റ്റോറേഷൻ പദ്ധതി തന്നെ നടപ്പിലാക്കും എന്നാണ് വിജയൻറെ പാർട്ടി കേരള തീരുമാനിച്ചിട്ടുള്ളത്.മാത്രമല്ല പ്രകടനപത്രിയിൽ അത് ചേർത്തുവെക്കുകയും ചെയ്തിട്ടുണ്ട്. ഏകവിള തോട്ടങ്ങൾ എന്ന് പറഞ്ഞാൽ വിശാലമായ ഭൂപ്രദേശത്ത് ഒരേ വർഗ്ഗത്തിൽപ്പെട്ട വിള മാത്രം കൃഷി ചെയ്യുന്ന രീതിയാണ്. റബ്ബർ, തേക്ക്, തേയില, യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഉയർന്ന വിളവ്, കാര്യക്ഷമമായ പരിപാലനം എന്നിവ ഇതിന്റെ ഗുണങ്ങളാണെങ്കിലും, ജൈവവൈവിധ്യം കുറയുക, മണ്ണൊലിപ്പ്, രോഗങ്ങളും കീടങ്ങളും വർദ്ധിക്കുക, മണ്ണിലെ പോഷകങ്ങൾ നഷ്ടപ്പെടുക തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇത് ഉണ്ടാക്കുന്നു എന്ന വികലമായ ചിന്തയിലാണ് വിജയൻ്റെ പാർട്ടി ചെറ്റത്തരം വാഗ്‌ദാനം ചെയ്തിട്ടുള്ളത്. 2013 ൽ കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനം പുറത്തിറങ്ങിയപ്പോൾ ബഫർ സോണിൻ്റെ പേരിൽ നാട് കത്തിക്കാൻ മുൻപന്തിയിൽ നിന്നത് ഇതേ പരനാറി തന്നെയായിരുന്നു എന്ന കാര്യം കൂടി ഓർത്തു വയ്ക്കുക.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞു വനം വകുപ്പ് നടത്തുന്ന മാഫിയ പ്രവർത്തനത്തിന്റെ കമ്പനിയിലേക്ക് വിജയനും ചെന്ന് ചാടുകയായിരുന്നു. വന്യജീവിശല്യം കാരണം പൊറുതിമുട്ടിയ കർഷകർ തോട്ടങ്ങൾ മുറിച്ചുവിറ്റ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അത് ഭൂമാഫിയകളുടെയും വനംവകുപ്പിൻ്റെയും കൈകളിൽ എത്തിക്കുക എന്നതാണ് വിജയൻറെ ലക്ഷ്യം. സമ്പൂർണ്ണമായി അഴിമതി ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികളെപ്രകടനപത്രികയിൽ മേന്മയായി അവതരിപ്പിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുന്ന പാർട്ടിയും അതിന് നേതൃത്വം കൊടുക്കുന്നവനും ഏതുതരം ചെറ്റകൾ ആയിരിക്കും എന്ന് ജനം കണക്ക് കൂട്ടണം.

കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് ടൂറിസത്തിന്റെ പേര് പറഞ്ഞ് ഭരണ പരിഷ്കാരം നടത്തിയാണ് മലയോര മേഖലയിൽ ഇക്കോ ടൂറിസ പദ്ധതികൾ ആരംഭിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തിലും ആശീർവാദത്തിലും ആണ് ഒട്ടുമിക്ക ഇക്കോ ടൂറിസം പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. വന്യജീവി സങ്കേതങ്ങൾ, റിസർവ് വനമേഖലകൾ, ജനവാസ കേന്ദ്രങ്ങളുടെ നടുവിലുള്ള മലകൾ എ തോടുകൾ, പുഴകൾ, മിച്ചഭൂമിയായി പിടിച്ചെടുത്ത സ്വകാര്യഭൂമികൾ, തുടങ്ങി ടൂറിസത്തിന് സാധ്യതയുള്ളതായി കണ്ടെത്തി സ്ഥലം ഉടമകളുടെ സഹായത്തോടെ ഇക്കോ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുക എന്ന തട്ടിപ്പാണ് അന്ന് നടത്തിയത്. അതിൻറെ മറവിൽ പാർട്ടിക്കാരായ മുതലാളിമാരും തോട്ടം ഉടമകളും മുതൽ കൃഷി ചെയ്യാൻ വഴി കാണാതെ ഗതികെട്ട സാധാരണക്കാരൻ വരെ ടൂറിസം പദ്ധതികൾക്കായി പണം മുടക്കി. മേൽപ്പറഞ്ഞ തരം ഭൂമിയുടെ ഒരു ശതമാനം പോലും പദ്ധതിക്കായി നീക്കി വെച്ചിട്ടില്ല എന്നിരിക്കെ കൂടുതൽ ആൾക്കാർ വനാതിർത്തികളും മലകളും തോടുകളും പുഴകളും കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം സാധ്യതകൾ ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് കണ്ടാണ് അവിടെ ഒരു ഔട്ടർ ഉണ്ടാക്കാനും ഇപ്പോൾ വിജയൻറെ പാർട്ടി ഓഫ് കേരള പ്രഖ്യാപനം നടത്തിക്കൊണ്ട് വന്നിട്ടുള്ളത്. കർഷക ജനതയെ തമ്മിൽ തല്ലിച്ചുകൊണ്ട് ഭരണം നിലനിർത്താം എന്നും മലയോര നിയോജകമണ്ഡലങ്ങൾ പിടിച്ചെടുക്കാം എന്നും ഉള്ള വ്യാമോഹമാണ് വിജയൻറെ പാർട്ടി ഇപ്പോൾ മുന്നോട്ടുവെക്കുന്ന ഈ വാഗ്ദാനങ്ങളിലൂടെ തെളിയുന്നത്.

മേൽപ്പറഞ്ഞ ഓപ്ഷനുകൾക്ക് ചില അനുബന്ധങ്ങൾ ഉണ്ടെന്ന സൂചന പ്രകടനപത്രികയിൽ തന്നെ ഉണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ ജനത്തിന് കാണാൻ പറ്റാത്ത വിധം അനുബന്ധത്തെ മാറ്റി വച്ചിരിക്കുകയാണ്. കാരണമുണ്ട്. അനുബന്ധം ആദ്യം ഭാഗത്തോടൊപ്പം എഴുതി ചേർക്കാതെ മാറ്റി വച്ചു. ഉള്ളിലിരിപ്പ് പുറത്തു വരികയും വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്താൽ ന്യായീകരിക്കാൻ ഉള്ള മധുരം പുരട്ടിയ വിശദീകരണവുമായി ഇറങ്ങുക എന്നതാണ് അനുബന്ധത്തിൻ്റെ ഗുണം. അത് പ്രകാരം വിജയൻ്റെ വൈരുധ്യാത്മക സാമ്പത്തിക പരാജയ വിദഗ്ധൻ ഡോ.തോമസ് ഐസക്കുറിച്ച അനുബന്ധം ഇങ്ങനെയാണ്, രണ്ടും കൂടി ഒന്നിച്ചു വച്ച് വായിച്ചു നോക്കിയാൽ ഈ നികൃഷ്ടജീവികളുടെ ഉള്ളിലിരിപ്പ് കൃത്യമായി വ്യക്തമാകും. ലക്ഷ്യം വനം വകുപ്പിലെ മാഫിയകൾക്കസുസരിച്ച് ജനത്തെ ഒതുക്കുക എന്നത് തന്നെ. ജനം ചോദിച്ചാൽ നാട്ടുവഴക്കം പറഞ്ഞ് ഇളിച്ചു കാണിച്ച് ജനത്തെ പറ്റിക്കുക എന്നതും. ഡോ.തോമസ് കുറിപ്പ് ഇനി വായിക്കുക:


നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ്‌ പ്രകടനപത്രികയിൽ വന സംരക്ഷണം സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന ഭാഗത്ത്‌ ചില പിശകുകൾ സംഭവിച്ചിട്ടുണ്ട്‌. ആ ഭാഗങ്ങൾ താഴെ പറയും വിധം വായിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

50.⁠ ⁠വനങ്ങൾക്ക്‌ സമഗ്രസംരക്ഷണം:

അവശേഷിക്കുന്ന വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേർന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും, ഉപജീവനവും സംരക്ഷിക്കുന്ന ജനകേന്ദ്രീകൃത സമീപനം സ്വീകരിക്കും. ശാസ്‌ത്രീയ രീതികളും, പ്രാദേശിക അറിവുകളും ഉൾപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.


സംരക്ഷിത വനമേഖലകൾ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോർ, ബഫർ സോണുകൾ സംബന്ധിച്ച്‌ ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്‌ മുന്നിൽ അവതരിപ്പിക്കും. ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. ഇങ്ങനെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഏക വർഗ്ഗ വനങ്ങളെ വൈവിധ്യമാർന്ന പ്രകൃതി സൗഹൃദ വനങ്ങളാക്കിമാറ്റും.

729. സമഗ്ര സംരക്ഷണം:

വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേർന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന രീതിയിൽ നയം പുതുക്കും. വന്യജീവി സംരക്ഷണ നടപടികൾ ജനങ്ങൾക്ക്‌ ഭീഷണിയാകാത്ത രീതിയിൽ നടപ്പാക്കുകയും, ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ മുൻഗണന നൽകുകയും ചെയ്യും. പരമ്പരാഗത അറിവുകളും, പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.


സംസ്ഥന നിയമസഭ പാസ്സാക്കിയിട്ടുള്ള വനം-വന്യജീവി ഭേദഗതി നിയമത്തിന്‌ എത്രയും വേഗം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തും.

730. വനപരിപാലന രീതികൾ:

സംരക്ഷിത വനമേഖലകൾ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോർ സോണുകളും, ബഫർ സോണുകളും നിശ്ചയിക്കുന്ന കാര്യത്തിൽ ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ ആവശ്യമായ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്‌ മുന്നിൽ വെക്കും. ബഫർ സോണുകളിൽ പ്രദേശവാസികളുടെ ഉപജീവനവും, സുരക്ഷയും സംരക്ഷിക്കുന്ന തരത്തിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രം നടപ്പിലാക്കുകയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുള്ള ശാസ്‌ത്രീയ നടപടികൾ സ്വീകരിക്കുകയും ചെയ്യും.


-എൽഡിഎഫ് സംസ്ഥാന കമ്മിറ്റി -

എങ്ങനെയുണ്ട് കണ്ണടച്ചിരിരുന്ന് കർഷകൻ്റെ നെഞ്ചത്ത് ബഫർ സോൺ കുത്തിയിറക്കുന്ന വിജയൻ്റെ നയത്തെ വെളുപ്പിക്കാൻ അമേരിക്കൻ ചാരൻ തോമസ് ഐസക് നടത്തുന്ന വൈരുധ്യാത്മക ഭൗതീകവാദം?


ഇവിടെ കോൺഗ്രസ്  മുന്നോട്ട് വയ്ക്കുന്ന നിലപാടുകൾ ജനകീയമാണ്, സുതാര്യമാണ്, ജനപക്ഷമാണ്, കൃത്യമാണ്. അവയൊന്ന് പരിശോധിക്കാം.


വന്യജീവി ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

കുരങ്ങ്, മയിൽ തുടങ്ങിയ മനുഷ്യനെ ആക്രമിക്കാത്ത വന്യജീവികളെ തുരത്തിയോടിക്കാൻ പരിശീലനം നൽകി പ്രാദേശികമായി പ്രത്യേക ടീമുകളെ നിയോഗിക്കും.

ഒരു ഹെക്ടറിന് താഴെയുള്ള റബ്ബർ കർഷകർക്ക് ആവർത്തന കൃഷിക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ഉറപ്പു വരുത്തും.

വന്യമൃഗ ശല്യമുള്ള ഹോട്ട്സ്പോട്ടുകളിലെ ജനങ്ങൾക്ക്

സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ നടപ്പിലാക്കും.

സർഫാസി നിയമം ഉപയോഗിച്ച് കർഷകരെ ചൂഷണം ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കും.

ഭൂഉടമകളുടെ ഭൂമിയിൽ കടന്നു വരുന്ന

കാട്ടുമൃഗങ്ങളെ നേരിടുന്നതിന് ഭൂഉടമകൾക്ക് അധികാരം നൽകുന്ന നടപടികൾ സ്വീകരിക്കും.

ഒരു ഹെക്ടറിന് താഴെയുള്ള റബ്ബർ കർഷകർക്ക് ആവർത്തന കൃഷിക്ക്

കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ഉറപ്പു വരുത്തും.

2023-ൽ സർക്കാർ കൊണ്ട് വന്ന ഭൂപതിവ് ഭേദഗതി നിയമവും 2025-ൽ നിർമ്മിച്ച അതിന്റെ ചട്ടവും റദ്ദാക്കും അതുകൊണ്ട് ഉണ്ടായ പ്രശ്ന‌ങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ ശാശ്വത പരിഹാരം കണ്ടെത്തും.

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകിവരുന്ന തുക 50% വർധിപ്പിക്കും.

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്ക് പറ്റുന്നവർക്കും വാഹനാപകട നഷ്ടപരിഹാര വ്യവസ്ഥകൾക്ക് സമാനമായി നഷ്ടപരിഹാരം നൽകുന്നതിന് Motor Accidents Claims Tribunal (MACT) മാതൃകയിൽ ട്രിബ്യൂണൽ സ്ഥാപിക്കും.



ജനത്തിന് വേണ്ടത് എന്താണെന്ന് യുഡിഎഫിനും കോൺഗ്രസിനും കൃത്യമായി അറിയാം. അവരത് മനസ്സിലാക്കിയിട്ടുണ്ട്. അതവർ പ്രഖ്യാപിച്ചിട്ടുണ്ട്.ഭരണത്തിലെത്തിയാൽ അത് നടപ്പിലാക്കുകയും ചെയ്യും. കാരണം കോൺഗ്രസിൻ്റെ ഇപ്പോഴത്തെ കെപിസിസി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫാണ്. കണ്ണൂരിൻ്റെ മലയോരത്ത് ജനിച്ച്, കൃഷിപ്പണി ചെയ്തും അധ്യാനിച്ചും പഠിച്ചു വളർന്ന് നിയമ വിദഗ്ധനായി ഉയർന്നു വന്ന സണ്ണി ജോസഫിനറിയാം മലയോര കർഷകൻ ആരാണെന്നും എന്താണെന്നും എന്ത് വേണമെന്നും എന്ത് വേണ്ടെന്നും ഒക്കെ.


അതുകൊണ്ട് ഈ കർഷകൻ്റെയും തൊഴിലാളിയുടെയും സാധാരണക്കാരൻ്റെയും ജീവിതത്തിലും കഞ്ഞിയിലും മണ്ണ് വാരിയിടുനനശിച്ച കമ്യൂണിസത്തിൻ്റെ ആക്രിക്കച്ചവടക്കാരായ സിപിഎമ്മിനെയും വിജയനേയും ചവിട്ടി പുറത്താക്കുന്നതാണ് ഭാവി കേരളത്തിന് നല്ലത്. വിജയൻ്റെ പാർട്ടിയെ അധികാരത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയും പിണറായി വിജയനെ ഭരണത്തിൽ നിന്ന് തല്ലിയോടിയും ചെയ്യേണ്ട കാലം അടുത്തെത്തിയിരിക്കുന്നു മലയോരത്തെ കർഷക ജനത പിണറായി വിജയൻറെ ചെറ്റത്തരത്തെ ബാലറ്റ് പേപ്പറിലൂടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഭാവി കേരളം വട്ടം പൂജ്യമായി, ബംഗാളിനേക്കാൾ ഗതികെട്ട് അവസാനിക്കുന്ന കാലം വിദൂരമല്ല.വിജയൻ കുടുംബവും നാടുവിട്ട് അമേരിക്കയിലോ യുകെയിലും ദുബായിലും പോയി ജീവിക്കും. പക്ഷേ റബർ വെട്ടിയും പശുവിനെ വളർത്തിയും നെല്ലു കൊയ്തും കുരുമുളക് പറിച്ചും ജീവിക്കുന്ന കേരളത്തിലെ സാധാരണ കർഷകനും വിജയൻ കാണിക്കുന്ന ചെറ്റത്തരം കൊണ്ട് നഷ്ടപ്പെടാൻ ഉള്ളത് കുടുംബങ്ങളും ജീവിതങ്ങളും ആണ്. അബദ്ധശാസ്ത്രം പറയുന്ന ഇത്തരം പരനാറികളെ രാഷ്ട്രീയ രംഗത്തുനിന്നും തന്നെ തുടച്ചു മാറ്റുകയും ജനത്തിനുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന പുതിയ ജനാധിപത്യ നേതൃത്വ നിരന്നു വരികയും ചെയ്യേണ്ട കാലമായിരിക്കുന്നു. സൂക്ഷിക്കുക മലയോര കർഷക ജനമേ, മോഷണം നടത്താൻ ആസൂത്രണം ചെയ്ത വിതരണവും ആരോഗ്യ മേഖലയുടെ മറവിൽ നടത്തിയ മാസ്ക് കൊള്ളയും കണ്ട് അതൊക്കെ ദിവ്യമാകുന്ന ഭരണം ആണെന്ന് കരുതുന്നുണ്ടെങ്കിൽ സൂക്ഷിക്കുക,കാരണം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അടിയെ കുളംതോണ്ടി പോകുവാനാണ് പരനാറികളുടെ ഭരണം കൊണ്ട് ഇനി സംഭവിക്കാൻ പോകുന്നത് അതോർത്തുകൊണ്ട് നിങ്ങൾ പറ്റുമെങ്കിൽ യുഡിഎഫിന് വോട്ട് ചെയ്യുക. കുറഞ്ഞത് ജനകീയ പ്രതിഷേധങ്ങളെ കണ്ടാൽ അത് എന്താണെന്ന് പഠിക്കാനുള്ള മനസ്സെങ്കിലും കോൺഗ്രസ് എന്ന സംഘടനയും പ്രസ്ഥാനവും കാണിക്കും. ഹുങ്കും അഹങ്കാരവും ഗുണ്ടായിസവും കലയാക്കിയ പരനാറി വിജയനെ ഭരണത്തിൽ നിന്ന് തൂത്തെറിയേണ്ട കാലം അടുത്തെത്തിയിരിക്കുന്നു

Vijayan's bad behavior towards the hill farmers. All for the mafia.

Related Stories
വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

Mar 23, 2026 03:17 PM

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ...

Read More >>
ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

Mar 20, 2026 03:54 PM

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ...

Read More >>
ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

Mar 19, 2026 01:20 PM

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി...

Read More >>
സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

Mar 15, 2026 05:38 PM

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ...

Read More >>
നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

Mar 6, 2026 04:33 PM

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും...

Read More >>
ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

Mar 5, 2026 12:14 PM

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം,...

Read More >>
Top Stories